വാളയാർ കേസ്;പിണറായി വിജയന്റെ പ്രസ്താവനെയെ വിമർശിച്ച മുൻ പബ്ലിക് പ്രോസിക്യൂട്ടർ ജലജ മാധവൻ
Oct 27, 2020, 10:26 IST
പാലക്കാട്: വാളയാർ കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനെയെ വിമർശിച്ച മുൻ പബ്ലിക് പ്രോസിക്യൂട്ടർ ജലജ മാധവൻ. കേസിൽ വീഴ്ച വരുത്തിയത് പ്രോസിക്യൂട്ടർമാരാണെനന്നായിരുന്നു പിണറായി വിജയന്റെ പ്രസ്താവന .
മൂന്ന് മാസം മാത്രമാണ് താൻ ഈ കേസിൽ പ്രോസിക്യൂട്ടറായി ഉണ്ടായിരുന്നതെന്ന് ജലജ മാധവൻ വ്യക്തമാക്കി . തുടർന്ന് ലത ജയരാജിനെ പ്രോസിക്യൂട്ടറായി നിയമിച്ചെന്നും അവർ കൂട്ടിച്ചേർത്തു .