പാലക്കാട് ജില്ലയിൽ രണ്ടു വിനോദ സഞ്ചാരികൾ മുങ്ങി മരിച്ചു
Jan 16, 2021, 14:46 IST
പാലക്കാട്: പാലക്കാട് ജില്ലയിൽ രണ്ടു വിനോദ സഞ്ചാരികൾ മുങ്ങി മരിച്ചു. നെല്ലിയാമ്പതി കാരപ്പാറ വെള്ളച്ചാട്ടത്തിലാണ് സംഭവം.
മരിച്ചവർ തമിഴ്നാട് സ്വദേശികളാണെന്ന് അധികൃതർ അറിയിച്ചു . വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ ഇരുവരും മുങ്ങി മരിക്കുകയായിരുന്നു .