പാലക്കാട്, അർദ്ധരാത്രി വനിതാ ഹോസ്റ്റലിൽ കയറാൻ ശ്രമം; തടയാൻ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരനെ തലക്കടിച്ചു കൊന്നു; അജ്ഞാതനെ തേടി പോലീസ്
May 29, 2020, 13:42 IST
പാലക്കാട്: കഞ്ചിക്കോട് വനിതാ ഹോസ്റ്റല്‍ സെക്യൂരിറ്റി ജീവനക്കാരന് അജ്ഞാതന്റെ അടിയേറ്റ് മരിച്ചു. പി.എം ജോണ്‍ എന്നയാളാണ് മരിച്ചത്. ഇന്നലെ രാത്രി ഹോസ്റ്റല്‍ കോമ്പൗണ്ടില്‍ അതിക്രമിച്ച് കയറിയ ആളെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ കമ്പിവടി കൊണ്ട് അജ്ഞാതന്‍ ജോണിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. ഗുരുതര പരിക്ക് പറ്റിയ ജോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.