നെന്മാറയില് യുവതിയെ പൂട്ടിയിട്ട സംഭവം ; റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് യുവജന കമ്മീഷന്
Jun 12, 2021, 16:18 IST
പാലക്കാട്: നെന്മാറയില് യുവതിയെ പത്ത് വര്‍ഷം പൂട്ടിയിട്ട സംഭവത്തില്‍ ഇടപെട്ട് സംസ്ഥാന യുവജന കമ്മീഷൻ . വീട്ടിലെത്തി റഹ്മാന്, സജിത എന്നിവരുടെ മൊഴി രേഖപ്പെടുത്തി. പൊലീസിന് നല്കിയ മൊഴിയില്‍ ഉറച്ചു നില്‍ക്കുകയാണ് ഇരണ്ട് പേരും . ഒരാഴ്ചയ്ക്കിടെ അന്വേഷണ റിപ്പോര്‍ട്ട് കൈമാറണമെന്ന് യുവജന കമ്മീഷന് വ്യക്തമാക്കി .
വിഷയത്തില്‍ വനിതാകമ്മീഷനും ഇടപ്പെട്ടു . കമ്മീഷനംഗം ഷിജി ശിവജി തിങ്കളാഴ്ച ഇരുവരുടെയും മൊഴി രേഖപ്പെടുത്തുമെന്നും അറിയിച്ചു . പ്രണയത്തിന്റെ പേരിലായാലും യുവതിയെ പൂട്ടിയിട്ട സംഭവം കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നാണ് കമ്മീഷന് വ്യക്തമാക്കി .