Times Kerala

ജെ.സി.ഐ ഒലവക്കോട് ലോകാരോഗ്യ ദിനാചരണം നടത്തി

 
ജെ.സി.ഐ ഒലവക്കോട് ലോകാരോഗ്യ ദിനാചരണം നടത്തി

ലോകാരോഗ്യ ദിനത്തോടനുബന്ധിച്ചു ജെ.സി.ഐ ഒലവക്കോട് പൊതുജനങ്ങൾക്കായി പ്രമേഹരോഗ നിർണയവും ആരോഗൃ വെബിനാറും സംഘടിപ്പിച്ചു . പാലക്കാട് ഹേമാംബിക നഗറിൽ നടത്തിയ പങ്കെടു ഏക ദിന പ്രമേഹരോഗ നിർണയ ക്യാമ്പ് ജെ.സി.ഐ ഇന്ത്യയുടെ മുൻ ദേശീയ പ്രസിഡണ്ട് സന്തോഷ് കുമാർ ഉത്‌ഘാടനം ചെയ്തു . കന്യാകുമാരി വൈറ്റ് മെമ്മോറിയൽ ഹോമിയോ മെഡിക്കൽ കോളേജിലെജെ.സി.ഐ ഒലവക്കോട് ലോകാരോഗ്യ ദിനാചരണം നടത്തി അസിസ്റ്റൻറ് പ്രൊഫസറും 2020 വർഷത്തിൽ കേരള സർക്കാരിൻറെ ഏറ്റവും മികച്ച ഹോമിയോ ഡോക്ടർക്കുള്ള അവാർഡ് ജേതാവുമായ ഡോ. എസ് .ജി ബിജു സാംക്രമികേതര രോഗങ്ങൾക്കെതിരെ സ്വീകരിക്കേണ്ട മുൻകരുതലുകളെപ്പറ്റി വെബിനാർ നടത്തി . ജെ.സി.ഐ ദേശീയ ഡയറക്ടർ രജിത പൂസർല ഉത്‌ഘാടനം ചെയ്ത പരിപാടിയിൽ പ്രസിഡണ്ട് വർഷ എസ് കുമാർ അധ്യക്ഷത വഹിച്ചു . വൈസ് പ്രസിഡണ്ടുമാരായ സിജി ജേക്കബ് , ലക്ഷ്മി ശ്രീ , സുഷമ വിശ്വകുമാർ , നസീമ കെ .കെ എന്നിവർ നേതൃത്വം നൽകി

Related Topics

Share this story