കനത്തമഴ: വാളയാർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കും; ജാഗ്രത നിർദ്ദേശം
Oct 13, 2020, 09:26 IST
പാലക്കാട്: ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ വാളയാർ അണക്കെട്ടിന്റെ ഷട്ടറുകൾ ഇന്ന് തുറക്കും. അണക്കെട്ടിലെ പരമാവധി ജലസംഭരണശേഷി 203 മീറ്ററാണ്.തിങ്കളാഴ്ച വൈകിട്ട് 202.48 മീറ്ററായി ഉയര്‍ന്നു. ഈ സാഹചര്യത്തിൽ ഷട്ടറുകൾ ചൊവ്വാഴ്ച രാവിലെ 11ന് തുറക്കേണ്ടിവരുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. കോരയാർ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.