Times Kerala

പാലക്കാട് യുവാക്കളുടെ തിരോധാനം; അന്വേഷണം ക്രൈംബ്രാഞ്ചിന് 

 
പാലക്കാട് യുവാക്കളുടെ തിരോധാനം; അന്വേഷണം ക്രൈംബ്രാഞ്ചിന് 

പാലക്കാട് മുതലമടയിലെ യുവാക്കളുടെ തിരോധാനത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന്. ചപ്പക്കാട് ലക്ഷംവീട് കോളനിയിൽ നിന്ന് സ്റ്റീഫൻ, മുരുകേശൻ എന്നീ രണ്ട് യുവാക്കളെ കാണാതായ കേസാണ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്ത്. 2021 ഓഗസ്റ്റ് 30-ന് രാത്രി 10 മുതലാണ് യുവാക്കളെ കാണാതായത്.

ആദ്യം ലോക്കൽ പൊലീസും തുടർന്ന് ജില്ലാ ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസാണ് സംസ്ഥാന ക്രൈം ബ്രാഞ്ച് ഏറ്റെടുത്തത്. സംസ്ഥാന ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി എസ് ഷംസുദ്ദീനാണ് അന്വേഷണത്തിന് നേതൃത്വം കൊടുക്കുന്നത്. കേസ് സി.ബി.ഐ.ക്ക് കൈമാറണമെന്ന് ആവശ്യമുയരുന്നതിനിടെയാണ് സംസ്ഥാന ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തിരിക്കുന്നത്.

Related Topics

Share this story