Times Kerala

ലോക്കോ പൈലറ്റ് സമരം: പാലക്കാട് ഡിപ്പോയിലെ 2 ലോക്കോ പൈലറ്റുമാർക്ക് ട്രാൻസ്ഫർ 

 
ലോക്കോ പൈലറ്റുമാര്‍ അപ്രതീക്ഷിതമായി ജോലി നിര്‍ത്തി; 2500 യാത്രക്കാര്‍ പെരുവഴിയിലായി 

പാലക്കാട്: അർഹമായ വിശ്രമസമയം അനുവദിക്കാതെ ട്രെയിൻ ഓടിക്കില്ലെന്ന തീരുമാനത്തിൽ ലോക്കോ പൈലറ്റുമാർ നടത്തിയ സമരത്തിൽ പങ്കെടുത്ത പാലക്കാട് ഡിപ്പോയിലെ രണ്ട് ലോക്കോ പൈലറ്റുമാരെ സ്‌ഥലംമാറ്റി. ജോലിക്ക് പ്രവേശിച്ചില്ലെന്ന് കാട്ടിയാണ് റെയിൽവേയുടെ നടപടി. 

സമരത്തെ തുടർന്ന് മൊത്തത്തിൽ അഞ്ച് ലോക്കോ പൈലറ്റുമാരെയാണു റെയിൽവേ സ്‌ഥലം മാറ്റിയത്. സ്ഥലംമാറ്റ നടപടി പിൻവലിച്ചില്ലെങ്കിൽ ട്രെയിൻ ഗതാഗതം തസ്സപ്പെടുന്ന തരത്തിൽ സമരം നടപടിയുമായി മുന്നോട്ട് പോകുമെന്ന് ലോക്കോ പൈലറ്റുമാരുടെ സംഘടനയുടെ തീരുമാനം.

Related Topics

Share this story