Times Kerala

രാത്രി 11 മണിക്ക് ധോണിയിൽ കാട്ടാന, കൃഷി നശിപ്പിച്ചു; ഭീതിയിൽ പ്രദേശവാസികൾ

 
അതിരപ്പിള്ളിയില്‍ കാട്ടാന തോട്ടം തൊഴിലാളിയുടെ വീട് തകര്‍ത്തു

പാലക്കാട്: പാലക്കാട് ധോണിയിൽ വീണ്ടും കാട്ടാനയുടെ വിളയാട്ടം. കഴിഞ്ഞ ദിവസം രാത്രിയാണ് ധോണി ഫാമിനടുത്ത് ആന ഇറങ്ങിയത്. കഴിഞ്ഞവർഷം ജനുവരിയിലാണ് ഈ മേഖലയിൽ നിന്നും പിടി സെവനെ പിടികൂടിയത്. ആ ഭീതിയൊഴിഞ്ഞ് അധിക നാളുകളാവും മുൻപാണ് മറ്റൊരു കാട്ടാന പ്രദേശത്ത് എത്തുന്നത്.

ഇന്നലെ രാത്രി 11 മണിക്കാണ് പാലക്കാട് ധോണി സ്വദേശി ശങ്കരവർമ്മയുടെ പുരയിടത്തിൽ ആന ഇറങ്ങുന്നത്. പുരയിടത്തിന് പിന്നിലുള്ള റബ്ബർ തോട്ടത്തിലൂടെ കയറി വന്ന ആന പറമ്പിലുണ്ടായിരുന്ന കമ്പിവേലി ചവിട്ടി പൊളിച്ച് വീടിനടുത്തേക്ക് വരികയായിരുന്നു. വീട്ടു പറമ്പിലെ വാഴകൾ ആന ചവിട്ടി നശിപ്പിച്ചു. സംഭവമറിഞ്ഞ് അല്പസമയത്തിനുള്ളിൽ ആർ ആർ ടി സംഘം സ്ഥലത്തെത്തി. ആന കൂടുതൽ നാശനഷ്ടങ്ങൾ എവിടെയും വരുത്തിയിട്ടില്ലെന്നും ഏത് ആനയാണ് ഇറങ്ങിയത് എന്ന് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്നും വനം വകുപ്പ് അധികൃതർ അറിയിച്ചു. 

Related Topics

Share this story