Times Kerala

അ​ട്ട​പ്പാ​ടി​യി​ല്‍ ആദിവാസി യുവാവിന് കാ​ട്ടാ​നയാ​ക്ര​മ​ണത്തിൽ പരിക്ക് 

 
കണ്ണൂരിൽ കാട്ടാന ആക്രമണത്തിൽ മാവോവാദിക്ക് പരിക്ക്; പരിയാരം ആശുപത്രിയിലേക്ക് മാറ്റി
പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി​യി​ല്‍ ആദിവാസി യുവാവിന് കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേറ്റു. ആക്രമണത്തിൽ പരിക്കുണ്ടായത് അ​ഗ​ളി കൂ​ട​ന്‍​ചാ​ള ഊ​രി​ലെ ഈ​ശ്വ​ര​ന് (34) ആ​ണ്. സംഭവമുണ്ടായത് ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ്. ഇയാൾ ജോലി കഴിഞ്ഞ് ഊരിലേയ്ക്ക് വരികയായിരുന്നു. തുടർന്ന് ഈശ്വരൻ കാട്ടാനയുടെ മുൻപിൽ പെട്ടു. ആന ഇയാളെ തുമ്പിക്കൈ കൊണ്ട് അടിക്കുകയായിരുന്നു. ചി​ന്നം വി​ളി​ച്ച് പാ​ഞ്ഞ​ടു​ത്ത ആ​ന​യി​ല്‍ നി​ന്ന് 200 മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള വീ​ട്ടി​ലേ​ക്ക് ഓ​ടി​ക്ക​യ​റി​ രക്ഷപ്പെടുകയായിരുന്നു ഈശ്വരൻ. തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ ഇയാളുടെ വാ​രി​യെ​ല്ലി​നും പ​ല്ലി​നും പൊട്ടലുണ്ട്.

Related Topics

Share this story