Times Kerala

’55 പോയിന്റുകൾ 170 ക്യാമറകൾ’; പാലക്കാട് നഗരം ഇനി പൂര്‍ണ്ണമായും ക്യാമറാ കണ്ണുകളിൽ 

 
എഐ ക്യാമറ നിരീക്ഷണത്തില്‍ നിന്ന് മന്ത്രിമാര്‍ ഉള്‍പ്പെടെ വിഐപികളെ ഒഴിവാക്കി; കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

പാലക്കാട് നഗരത്തെ പൂര്‍ണ്ണമായും ക്യാമറാ നിരീക്ഷണത്തിലാക്കുന്നു. രാജ്യത്ത് തന്നെ ആദ്യമായാകും ഒരു നഗരസഭ മുൻകൈയെടുത്ത് നഗരത്തെ മുഴുവൻ ക്യാമറ നിരീക്ഷണത്തിലാകുന്നത്. ഈ മാസം മുതൽ തന്നെ ക്യാമറകൾ പ്രവർത്തിച്ചുതുടമെന്നാണ് വിവരം. പദ്ധതിയുടെ പരീക്ഷണ നിരീക്ഷണം തുടങ്ങി. നഗരപരിധിയിൽ പ്രധാനപ്പെട്ട ജംക്‌ഷനുകൾ, റോഡ്, ഓഫിസ്, കോളനികൾ ഉൾപ്പെടെ 55 പോയിന്റുകളായി 170 ക്യാമറകളാണു വെച്ചിരിക്കുന്നത്.

ക്യാമറയിലെ നിരീക്ഷണ ദൃശ്യങ്ങൾ ജില്ലാ പൊലീസ് ഓഫിസിലെ കൺട്രോൾ റൂമിൽ തൽക്ഷണം കാണാൻ കഴിയും. നഗരസഭാ അതിർത്തിക്കപ്പുറം ചന്ദ്രനഗർ ദേശീയപാത വരെ ക്യാമറകൾ വെച്ചിട്ടുണ്ട്. ക്യാമറ സ്ഥാപിക്കുന്നതിന്റെ പ്രവൃത്തികൾ പൂർത്തീകരണ ഘട്ടത്തിലാണെന്നും ഈ മാസം തന്നെ പദ്ധതി നഗരത്തിനു സമർപ്പിക്കുമെന്നും നഗരസഭ ഉപാധ്യക്ഷൻ ഇ.കൃഷ്ണദാസ് വ്യക്തമാക്കി.

നഗര സുരക്ഷയും കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസിന് ഒരുപാട് സഹായകരമാകുന്ന പദ്ധതികൂടിയാണിത്. ശേഖരിക്കുന്ന ദൃശ്യങ്ങൾ 2 മാസം വരെ സൂക്ഷിക്കാനുള്ള സംവിധാനവും ഉണ്ട്. 

Related Topics

Share this story