Times Kerala

നിപ; കോഴിക്കോട് ബീച്ചിൽ നിന്ന് ആളുകളെ ഒഴിപ്പിച്ച് പൊലീസ്
 

 
നിപ; കോഴിക്കോട് ബീച്ചിൽ നിന്ന് ആളുകളെ ഒഴിപ്പിച്ച് പൊലീസ്

കോഴിക്കോട്: നിപ രോഗബാധയിൽ കോഴിക്കോട് ജില്ലയിൽ അതീവ ജാ​ഗ്രത തുടരുന്നു. കോർപറേഷൻ പരിധിയിൽ രണ്ട് പേർക്ക് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴിക്കോട് ബീച്ചിൽ നിന്ന് പൊലീസ് ആളുകളെ ഒഴിപ്പിക്കുകയാണ്. നിപ ജാഗ്രതയുടെ പശ്ചാത്തലത്തില്‍ മുന്‍കരുതലിന്റെ ഭാ​ഗമായിട്ടാണ് ഈ നടപടി. ജില്ലയിൽ നേരത്തെ തന്നെ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കിയിരുന്നു.

ഇന്ന് ഒരാൾക്ക് കൂടി നിപ സ്ഥിരീകരിച്ചതോടെ കോഴിക്കോട് ജില്ലയിൽ നാല് പേർക്ക് നിപ ബാധിച്ചു. ആദ്യ രോഗിയുമായി ആശുപത്രിയിൽ വെച്ച് സമ്പർക്കമുണ്ടായ ഫറോക്ക് ചെറുവണ്ണൂർ സ്വദേശിയായ 39 കാരനാണ് ഇന്ന് നിപ ബാധ ഉണ്ടായത്. ഇയാളുടെ ആരോഗ്യ നില തൃപ്തികരമാണ്. മെഡിക്കൽ കോളജ് വാ‍ർഡിൽ ചികിത്സയിലാണ് ഇദ്ദേഹം. 

വവ്വാലുകളെ പിടിക്കാൻ വല വിരിക്കാൻ തീരുമാനമായി. കുറ്റ്യാടി മരുതോങ്കരയിൽ നിപ ബാധിച്ച് മരണപ്പെട്ട മുഹമ്മദാലിയുടെ വാഴത്തോട്ടത്തിലാണ് വല വിരിക്കുക. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലെ പ്രത്യേക മെഡിക്കൽ സംഘം മരുതോങ്കരയിലെത്തി ഇന്ന് പരിശോധന നടത്തിയിട്ടുണ്ട്.

Related Topics

Share this story