ഹിമാചല്‍ പ്രദേശിൽ മണ്ണിടിച്ചിൽ; രണ്ട് പേർ മരിച്ചു
Aug 16, 2020, 19:21 IST
ഷിംല: ഹിമാചല്‍ പ്രദേശിലെ മണ്ഡി ജില്ലയിൽ ശക്തമായ മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ രണ്ട് പേർ മരിച്ചു. ശനിയാഴ്ച മണ്ഡിയിലെ ബാഡി പ്രദേശത്തുള്ള ഹനോഗി ക്ഷേത്രത്തിന് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്.