സാരികള്‍ കൊണ്ട് ഊഞ്ഞാലുണ്ടാക്കി കളിക്കുന്നതിനിടെ കഴുത്തില്‍ കുരുങ്ങി സഹോദരങ്ങള്‍ മരിച്ചു
സോമവാര്‍പേട്ട: കളിക്കുന്നതിനിടെ ഊഞ്ഞാല് കഴുത്തില്‍ കുരുങ്ങി സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. സോമവാര്‍പേട്ട ഗണഗൂര് ഉഞ്ചിഗനഹള്ളിയിലാണ് സംഭവം നടന്നത്. ഉഞ്ചിഗനഹള്ളിയിലെ കൂലിത്തൊഴിലാളികളായ ഗിരീശ് - ജയന്തി ദമ്ബതികളുടെ മക്കള്‍ മനീക്ഷ (15), പൂര്‍ണേശ് (13) എന്നിവരാണ് ഊഞ്ഞാല് കഴുത്തില്‍ കുരുങ്ങി മരിച്ചത്. കൂലിത്തൊഴിലാളികളായ മാതാപിതാക്കള്‍ മക്കളെ ബന്ധുവീട്ടില്‍ ഏല്പിച്ചിട്ടാണ് അകലെയുള്ള ഇഞ്ചിക്കൃഷിയിടത്തിലേക്ക് ജോലിക്ക് പോകുന്നത്. എന്നാൽ ബന്ധുഗൃഹത്തിലുള്ളവരും തോട്ടത്തില്‍ പോയ സമയത്ത് രണ്ട് സാരികള്‍ കൊണ്ട് ഊഞ്ഞാലുണ്ടാക്കി കളിക്കുന്നതിനിടെയാണ് കുട്ടികളുടെ കഴുത്തില്‍ കുരുങ്ങിയത്. ബന്ധുക്കൾ തിരിച്ച് വീട്ടില്‍ വന്നപ്പോഴാണ് കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.