Times Kerala

സാംസങ് കെഎൽഇ ടെക് യൂണിവേഴ്സിറ്റിയുമായി ചേർന്ന് ലോകോത്തര നിലവാരമുള്ള ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, മെഷീൻ ലേണിംഗ്, ഡാറ്റാ എഞ്ചിനീയറിംഗ് ലാബ് സജ്ജീകരിച്ചു

 
സാംസങ് കെഎൽഇ ടെക് യൂണിവേഴ്സിറ്റിയുമായി ചേർന്ന് ലോകോത്തര നിലവാരമുള്ള ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, മെഷീൻ ലേണിംഗ്, ഡാറ്റാ എഞ്ചിനീയറിംഗ് ലാബ്  സജ്ജീകരിച്ചു

സാംസങ് കർണാടകയിലെ ഹുബ്ബള്ളിയിലുള്ള കെഎൽഇ ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ ലോകോത്തര നിലവാരമുള്ള ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, മെഷീൻ ലേണിംഗ്, ഡാറ്റാ എഞ്ചിനീയറിംഗ് ലാബ് സജ്ജീകരിച്ചു. യുവ മില്ലേനിയലുകൾക്കും ജെൻ ഇസഡ് വിദ്യാർത്ഥികൾക്കും ഉയർന്നുവരുന്ന മുൻനിര ടെക് മേഖലകളിൽ ഗവേഷണത്തിനുള്ള അവസരം നൽകുന്ന ഈ സംവിധാനത്തിലൂടെ യഥാർത്ഥ-ലോകത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനാകും.

കർണാടകയിൽ ഈ വിഭാഗത്തിൽപ്പെടുന്ന സാംസങ്ങിൻ്റെ ആദ്യ സംരംഭമാണിത്. ‘സാംസങ് സ്റ്റുഡൻ്റ് ഇക്കോസിസ്റ്റം ഫോർ എഞ്ചിനീയറിംഗ് ഡാറ്റ (സീഡ്) ലാബിൽ‘, മൊബൈൽ ക്യാമറാ ടെക്, സ്പീച്ച്, ടെക്സ്റ്റ് റെക്കഗ്നിഷൻ, മെഷീൻ ലേണിംഗ് എന്നീ ഡൊമെയ്നുകളിൽ പ്രവർത്തിക്കുന്ന ബാംഗ്ലൂരിലെ സാംസങ് ആർ ആൻഡ് ഡി ഇൻസ്റ്റിറ്റ്യൂട്ടിലെ (SRI-B) സീനിയർ എൻജിനീയർമാരുടെ സഹായത്തോടെ കെ‌എൽ‌ഇ ടെക്കിലെ വിദ്യാർത്ഥികളും അധ്യാപകരും ഗവേഷണങ്ങളിൽ ഏർപ്പെടും.

“ഇന്ത്യ യുവ മില്ലേനിയലുകളുടെയും ജൻ ഇസഡ് പ്രതിഭകളുടെയും കലവറയാണ്. ഇന്ത്യയുടെ ഇന്നൊവേഷൻ ഇക്കോസിസ്റ്റത്തെ ജ്വലിപ്പിക്കുന്ന യുവമനസ്സുകളുടെ ഹബ്ബായി മാറാനും, വിദ്യാർത്ഥികളെ തൊഴിൽ സജ്ജമാക്കുന്നതിനുള്ള കഴിവുകൾ വികസിപ്പിക്കാനും, വ്യവസായ-അക്കാദമിക് സഹകരണത്തെ പ്രോത്സാഹിപ്പിക്കാനും സാംസങ്ങിൻ്റെ ഈ ലാബിലൂടെ സാധിക്കുമെന്നാണ് കരുതുന്നത്. ഇത് #PoweringDigitalIndia എന്ന സാംസങ്ങിൻ്റെ പ്രതിബദ്ധത കൂടുതൽ ദൃഢമാക്കും” – ബംഗളൂരുവിലെ സാംസങ് ആർ ആൻഡ് ഡി ഇൻസ്റ്റിറ്റ്യൂട്ട് മാനേജിംഗ് ഡയറക്ടർ ദീപേഷ് ഷാ പറഞ്ഞു.

 സംയുക്ത ഗവേഷണ പ്രോജക്റ്റുകളിൽ മൂന്നാം നാലാം വർഷ ബി.ടെക്, എം.ടെക് വിദ്യാർത്ഥികൾക്കും, കെഎൽഇ ടെക്കിലെ പിഎച്ച്ഡി വിദ്യാർത്ഥികൾക്കും പങ്കെടുക്കാം. SRI-B-യിലെ എഞ്ചിനീയർമാരുമായി ചേർന്ന് പേപ്പറുകൾ പ്രസിദ്ധീകരിക്കാനും വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കും.

സാംസങ് സീഡ് ലാബ് 3,000 ചതുരശ്ര അടിയിലേറെ വിസ്തൃതിയുള്ളതും, വ്യത്യസ്ത ലൈറ്റിംഗ് അവസ്ഥകളിൽ മൾട്ടിമീഡിയയിൽ പരീക്ഷണങ്ങൾ നടത്താൻ ലൈറ്റിംഗ് ഉപകരണങ്ങളോടു കൂടിയ ഒരു പ്രത്യേക ഡാർക്ക് റൂം പോലുള്ള സൗകര്യങ്ങൾ ഉള്ളവയുമാണ്. ഇതോടൊപ്പം ടൂളുകൾ, ആക്‌സസറികൾ, ഇമേജ് ഗുണനിലവാരം വിശകലനം ചെയ്യുന്ന ഉപകരണങ്ങൾ പോലുള്ളവയും സജ്ജീകരിച്ചിരിക്കുന്നു. വലിയ അളവിലുള്ള ഡാറ്റ സംഭരിക്കാനും പ്രോസസ്സ് ചെയ്യാനും ആർക്കൈവ് ചെയ്യാനും ഇതിന് ബാക്കെൻഡ് സജ്ജീകരണവും ഉണ്ട്.

 “ഇന്ന്, നമ്മുടെ ലോകം ഡാറ്റയിലേയ്ക്ക് അധികമായി കേന്ദ്രീകരിച്ചുക്കൊണ്ടിരിക്കുകയാണ്, അതോടൊപ്പം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കൂടി ചേർക്കുമ്പോൾ അത് നമ്മൾ ജീവിക്കുന്നതും ജോലി ചെയ്യുന്നതും ബിസിനസ്സ് ചെയ്യുന്നതുമായ രീതികളിൽ മാറ്റം വരുത്തിക്കൊണ്ടിരിക്കുന്നു. ലോകം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ SRI-B എഞ്ചിനീയർമാർ നടത്തുന്ന ഗവേഷണ പദ്ധതികൾ പഠിക്കാനും, അതിൽ ജോലി ചെയ്യാനും അവസരം നൽകുന്ന ഒരു മികച്ച സംരംഭമാണ് സാംസങ് സീഡ് ലാബ്” – ഹുബ്ബള്ളിയിലെ കെഎൽഇ ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. അശോക് ഷെട്ടാർ പറഞ്ഞു.

 എല്ലാ വിദ്യാർത്ഥികൾക്കും ഓരോ പ്രോജക്റ്റിൻ്റെയും അവസാനം അവരുടെ സംഭാവനയ്ക്കുള്ള സർട്ടിഫിക്കറ്റുകൾ SRI-B-യിൽ നിന്ന് ലഭിക്കും.

സാംസങ് PRISM എന്ന വിദ്യാർത്ഥികൾക്കായുള്ള എൻഗേജ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി എഐ, എംഎൽ, ഇൻ്റർനെറ്റ് ഓഫ് തിംഗ്സ്, കണക്റ്റഡ് ഡിവൈസുകൾ, 5ജി നെറ്റ്‌വർക്കുകൾ തുടങ്ങിയ മേഖലകളിലെ വിവിധ ഗവേഷണ വികസന പദ്ധതികളിൽ കർണാടകയിലെ മികച്ച എഞ്ചിനീയറിംഗ് കോളേജുകളിലുടനീളമുള്ള വിദ്യാർത്ഥികളുമായി സാംസങ് സഹകരിച്ച് പ്രവർത്തിക്കുന്നു. നിരവധി വിദ്യാർത്ഥികൾ  SRI-B എഞ്ചിനീയർമാരുമായി ചേർന്ന് സംയുക്ത പേറ്റൻ്റുകൾ ഫയൽ ചെയ്തത് കഴിഞ്ഞ രണ്ട് വർഷങ്ങളിലെ വിജയങ്ങളിൽ ഒന്നാണ്.

Related Topics

Share this story