സംസ്ഥാനത്ത് കോവിഡ് വാക്സിന് കുത്തിവയ്പ്പ് കുറയുന്നതില്‍ വൻ അതൃപ്തി പ്രകടിപ്പിച്ച് കേന്ദ്രം
Jan 19, 2021, 11:30 IST
ന്യൂഡല്‍ഹി: സംസ്ഥാനത്ത് കോവിഡ് വാക്സിന് കുത്തിവയ്പ്പ് കുറയുന്നതില്‍ കേന്ദ്രത്തിന് വൻ അതൃപ്തി.
25 ശതമാനത്തില്‍ താഴെയാണ് സംസ്ഥാനത്ത് വാക്സിന് കുത്തിവയ്പ്പെടുത്തവരുടെ എണ്ണമെന്നും കേന്ദ്രം വ്യക്തമാക്കി .
വാക്സിനിലുള്ള സംശയം മൂലമാണ് കുത്തിവയ്പ്പ് കുറയുന്നതെന്നാണ് കേരളത്തിന്റെ വാദം.
നാല് സംസ്ഥാനങ്ങളിലാണ് വാക്സിന് കുത്തിവയ്പ്പില്‍ വലിയ തോതില്‍ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത് .