Times Kerala

ശബരിമല വിഷയത്തില്‍ വിശ്വാസികളുടെ ശബ്ദമായതിനാലാണ് സുകുമാരന്‍ നായര്‍ ആക്രമിക്കപ്പെടുന്നത് ; കേന്ദ്ര മന്ത്രി വി.മുരളീധരന്‍

 
ശബരിമല വിഷയത്തില്‍ വിശ്വാസികളുടെ ശബ്ദമായതിനാലാണ് സുകുമാരന്‍ നായര്‍ ആക്രമിക്കപ്പെടുന്നത് ; കേന്ദ്ര മന്ത്രി വി.മുരളീധരന്‍

ന്യൂഡല്‍ഹി : വിജയ ലഹരിയില്‍ എന്‍.എസ്.എസിനുമേല്‍ സിപിഎമ്മും അണികൾ  നടത്തുന്ന രൂക്ഷ വിമര്‍ശനങ്ങളെ ശക്തമായി അപലപിച്ച്  കേന്ദ്ര മന്ത്രി വി.മുരളീധരന്‍.

സുകുമാരന്‍ നായരെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാന്‍ അനുവദിക്കില്ലെന്നും  അദ്ദേഹം വ്യക്‌തമാക്കി .ശബരിമല വിഷയത്തില്‍ വിശ്വാസികളുടെ ശബ്ദമായതിനാലാണ് സുകുമാരന്‍ നായര്‍ ആക്രമിക്കപ്പെടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .

സുകുമാരന്‍ നായരടക്കം ആര്‍ക്കും രാഷ്ട്രീയ നിലപാടുകള്‍ പറയാന്‍ സ്വാതന്ത്ര്യവും അവകാശവുമുള്ള രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

Related Topics

Share this story