Times Kerala

വാഹനത്തിന് മുകളിലേക്ക് പാലം തകർന്നുവീണ് രണ്ടുപേർ കൊല്ലപ്പെട്ടു; സംഭവം യുപിയിൽ

 
വാഹനത്തിന് മുകളിലേക്ക് പാലം തകർന്നുവീണ് രണ്ടുപേർ കൊല്ലപ്പെട്ടു; സംഭവം യുപിയിൽ

ലഖ്‌നൗ: ഓടിക്കൊണ്ടിരുന്ന വാഹനത്തിന് മുകളിലേക്ക് പാലം തകർന്നുവീണ് രണ്ടുപേർക്ക് ദാരുണാന്ത്യം. ഈത ജില്ലയിലെ മലാവൻ മേഖലയിലാണ് അപകടം നടന്നത്. അതേസമയം, സംഭവത്തിൽ മറ്റാർക്കും പരിക്ക് പറ്റിയാതായി റിപ്പോർട്ട് ഇല്ല. വാഹനത്തിൽ രണ്ട് പേര്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് പുറത്ത് വരുന്ന വിവരം. നിർമാണത്തിലിരുന്ന പാലമാണ് തകര്‍ന്ന് വീണത്. പാലം നിർമാണത്തിൽ വീഴ്‌ച വരുത്തിയവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും കർശന നടപടിയെടുക്കുകയും ചെയ്യുമെന്ന് ജില്ലാ മജിസ്ട്രേറ്റ് സുഖ്‌ലാൽ ഭാരതി പറഞ്ഞു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനയച്ചു.

Related Topics

Share this story