രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു;24 മണിക്കൂറിനിടെ 14,849 കോവിഡ് രോഗികൾ
Jan 24, 2021, 11:32 IST
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു . 24 മണിക്കൂറിനിടെ 14,849 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 155 പേർ കോവിഡ് ബാധിച്ച് മരിച്ചു.
ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,06,54,533 ആയി. മരണസംഖ്യ 1,53,339 ആയി ഉയർന്നു.
രാജ്യത്തെ പല സംസ്ഥാനങ്ങളിലായി 1,84,408 പേരാണ് ചികിത്സയിൽ കഴിയുന്നത്. 1,03,16,786 പേർ രോഗമുക്തരായി.
രാജ്യത്ത് പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് രോഗികളുടെ എണ്ണത്തിൽ കേരളം ഒന്നാം സ്ഥാനത്താണ്.