യെമന്‍ ജയിലില്‍ വധശിക്ഷ കാത്ത് കിടക്കുന്ന പാലക്കാട് സ്വദേശിയെ ഇന്ത്യന്‍ പ്രതിനിധി സംഘം സന്ദര്‍ശിച്ചു
Oct 25, 2020, 13:11 IST
ഡൽഹി : യെമന്‍ ജയിലില്‍ വധശിക്ഷ കാത്ത് കിടക്കുന്ന പാലക്കാട് സ്വദേശിയായ നിമിഷപ്രിയയെ ഇന്ത്യന്‍ പ്രതിനിധി സംഘം സന്ദര്‍ശിച്ചു.
സാമുവല്‍ ജെറോം, ബദര്‍, നാസെ എന്നിവരാണ് ഇവരെ ജയിലില്‍ പോയി കണ്ടത് . ഇതാദ്യമായാണ് ഇവരെ സന്ദര്‍ശിക്കാന്‍ അനുമതി ലഭിക്കുന്നത്.
ഇവരെ തടവില്‍ നിന്ന് മോചിപ്പിക്കാൻ കഴിയുമെന്ന് വിശാസത്തിലാണ് അഭിഭാഷകനായ കെഎല്‍ ബാലചന്ദ്രന് .