യുപിയിൽ വീണ്ടും ക്രൂരമായ കൂട്ടബലാത്സംഗം
Oct 1, 2020, 00:19 IST
ഉത്തർപ്രദേശ് :ഉത്തർപ്രദേശിലെ ബൽറാംപൂരിൽ കൂട്ടബലാത്സംഗത്തിന് ഇരയായ ദളിത് വിദ്യാർത്ഥിനി മരിച്ചു. അഞ്ച് പേർ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. രണ്ട് പേരെ അറസ്റ്റ് ചെയ്തെന്നും റിപ്പോർട്ട്.പെൺകുട്ടിയുടെ കാലുകളും ഇടുപ്പും തകർന്ന് നിലയിലായിരുന്നു. ആശുപത്രിയിൽ എത്തും മുൻപെ തന്നെ പെൺകുട്ടിക്ക് മരണം സംഭവിച്ചിരുന്നു.
കോളേജിൽ നിന്ന് മടങ്ങിവരുന്ന വഴിയാണ് 22 വയസുള്ള പെൺകുട്ടിയെ അക്രമികൾ തട്ടിക്കൊണ്ടുപോയത്. ബലാത്സംഗത്തിന് ശേഷം അക്രമികൾ പെൺകുട്ടിക്ക് വിഷം കുത്തിവച്ചു. ബലാത്സംഗത്തിന് ശേഷം കുട്ടിയുടെ കാലുകൾ തകർത്തെന്നും റിപ്പോർട്ട്.