യുപിയിൽ വാഹനാപകടം; ഒരാൾ മരിച്ചു, 12 അതിഥി തൊഴിലാളികൾക്ക് പരിക്ക്
May 21, 2020, 13:37 IST
ലക്നൗ: ഉത്തർപ്രദേശിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരു കുട്ടി മരിക്കുകയും 12പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹരിയാനയിൽ നിന്നും ലക്നൗവിലേക്ക് വരികയായിരുന്ന അതിഥി തൊഴിലാളികൾ സഞ്ചരിച്ച ലോറിയാണ് അപകടത്തിൽ പെട്ടത്. ഹരിയാനയിലെ ഗുരുഗ്രാമിലുള്ള ഒരു ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന 43 പേരാണ് ലോറിയിലുണ്ടായിരുന്നത്. ആഗ്ര-ലക്നൗ എക്സ്പ്രസ് ഹൈവേയിൽ എതിർദിശയിൽ നിന്ന് വന്ന മറ്റൊരു ലോറിയിൽ ഇടിച്ചാണ് അപകടം. സമീപവാസികൾ പൊലീസിനെ വിവരമറിയിച്ചതോടെ പൊലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരിക്കേറ്റവരിൽ ആറു പേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.