Times Kerala

മെഹുൽ ചോക്‌സിയുടെ ബാങ്ക് തട്ടിപ്പ് കേസിൽ കക്ഷി ചേർക്കണമെന്ന് ഇന്ത്യ

 
മെഹുൽ ചോക്‌സിയുടെ ബാങ്ക് തട്ടിപ്പ് കേസിൽ കക്ഷി ചേർക്കണമെന്ന് ഇന്ത്യ

ന്യൂഡൽഹി: വിവാദ വ്യവസായി മെഹുൽ ചോക്‌സിയുടെ ബാങ്ക് തട്ടിപ്പ് കേസിൽ കക്ഷി ചേർക്കണമെന്ന് ഇന്ത്യ ഡൊമിനിക്ക ഹൈകോടതിയോട് ആവശ്യപ്പെട്ടു. ഇന്ത്യൻ നിയമത്തിൽ നിന്നും ഒളിച്ചോടാൻ ശ്രമിക്കുന്ന സാമ്പത്തിക കുറ്റവാളിയാണ് മെഹുൽ ചോക്‌സിയെന്നും ഇന്ത്യ പറഞ്ഞു.

ചോക്‌സിയുടെ കേസ് ഡൊമിനിക്ക ഹൈക്കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് ഇന്ത്യ ഈ ആവശ്യം ഉന്നയിച്ചത്.തട്ടിപ്പ്,വഞ്ചന,അഴിമതി തുടങ്ങിയ കുറ്റങ്ങൾ ഉൾപ്പെടുന്ന 11 കേസുകൾ ഇയാൾക്കെതിരെ നിലനിൽക്കുന്നുണ്ടെന്ന് ഇന്ത്യ സമർപ്പിച്ച രേഖകളിൽ പറയുന്നു.

Related Topics

Share this story