Times Kerala

മകളുടെ കല്യാണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ഷണക്കത്തയച്ച് വാരാണസിയിലെ റിക്ഷാവലിക്കാരന്‍; ആശംസകള്‍ നേര്‍ന്ന് മോദി

 
മകളുടെ കല്യാണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ഷണക്കത്തയച്ച് വാരാണസിയിലെ റിക്ഷാവലിക്കാരന്‍; ആശംസകള്‍ നേര്‍ന്ന് മോദി

വാരാണസി: തന്റെ മകളുടെ കല്യാണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ഷണക്കത്തയച്ച് വാരാണസിയിലെ റിക്ഷാവലിക്കാരന്‍. വാരാണസിയിലെ ഡോമ്രി വില്ലേജില്‍ താമസിക്കുന്ന റിക്ഷാകാരനായ മംഗള്‍ കേവത്താണ് മകളുടെ കല്യാണത്തിന് പ്രധാനമന്ത്രിയെ ക്ഷണിച്ചത്.

കത്ത് ലഭിച്ചതിന് പിന്നാലെ മോദി വിവാഹ ആശംസകള്‍ അറിയിച്ച് മറുപടി അയച്ചു.പ്രധാനമന്ത്രിയുടെ സ്വച്ഛ്ഭാരത് ക്യാംപയിനില്‍ സജീവ പങ്കാളിയുമായിരുന്നു മംഗൾ റിക്ഷവലിച്ച് കിട്ടുന്ന തുകയില്‍ പാതി ഗംഗാ നദിയുടെ ശുചീകരണത്തിനാണ് ചെലവഴിക്കുന്നത്. . മോദിയുടെ ബിജെപി മെമ്പര്‍ഷിപ്പ് ക്യാംപയിനിന്റെ ഭാഗമായാണ് മംഗള്‍ കേവത്ത് പാര്‍ട്ടി അംഗത്വം എടുത്തത്.

കല്യാണക്കത്ത് ലഭിച്ചതിന് പിന്നാലെ നരേന്ദ്രമോദി മകളെ അഭിനന്ദിച്ച് മറുപടി കത്തയച്ചിരുന്നു. വ്യാഴാഴ്ചയാണ് മോദിയുടെ കത്ത് ഈ കുടുംബത്തെ തേടിയെത്തിയത്. വധു വരന്‍മാര്‍ക്ക് വിവാഹാശംസകള്‍ നേര്‍ന്നതിനൊപ്പം കുടുബത്തിനും മോദി ആശംസ അറിയിച്ചു.

Related Topics

Share this story