ഭാരതീയ കിസാൻ മഹാസഭ നേതാവ് സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണം
Jan 22, 2021, 16:33 IST
ദില്ലി :കേന്ദ്ര സർക്കാരുമായുള്ള ചർച്ചയ്ക്ക് വരികയായിരുന്ന കർഷക നേതാക്കൾ സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണം.
ഭാരതീയ കിസാൻ മഹാസഭ നേതാവ് സഞ്ചരിച്ച വാഹനത്തിന് നേരെയാണ് ആക്രമണമുണ്ടായത്.
കാറിന്റെ പിൻവശത്തെ ചില്ലു തകർത്തെന്ന് കർഷക നേതാക്കൾ വ്യക്തമാക്കി .കേന്ദ്രത്തിന് മുന്നിൽ വിഷയം ഉന്നയിക്കുമെന്ന് കർഷക നേതാക്കൾ വ്യക്തമാക്കി .