ബാബ ആംതേയുടെ ചെറു മകളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി
Nov 30, 2020, 15:31 IST
മുംബൈ: സാമൂഹ്യ പ്രവർത്തകനായ ബാബ ആംതേയുടെ കൊച്ചു മകളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി ഡോ.ശീതൾ ആംതേയാണ് സ്വവസതിയിൽ വിഷം കഴിച്ച് ജീവനൊടുക്കിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബാബ ആംതേ തുടങ്ങിയ മഹാരോഗി സേവാ സമിതി ആനന്ദവന്റെ സി.ഇ.ഒ ആയ ശീതള്‍ ചന്ദ്രപൂർ- വികാസ് ആംതെ ദമ്പതികളുടെ മകളാണ്. കുടുംബ പരമായ പ്രശ്നങ്ങളിൽ കുറച്ചു നാളായി ശീതൾ അസ്വസ്തയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. പൊലീസ് അന്വേഷണം നടത്തി വരുന്നു. ശീതളിന്റെ മരണവാർത്ത ഞെട്ടൽ ഉളളവാക്കിയതായി മഹാരാഷ്ട്രയിലെ സാമൂഹിക പ്രവർത്തകർ പറയുന്നു.