പുതിയ സെക്രട്ടേറിയറ്റ് കെട്ടിട നിർമ്മാണത്തിന് തെലങ്കാന ഹൈക്കോടതിയുടെ സ്റ്റേ
Jul 10, 2020, 17:54 IST
ഹൈദരാബാദ്: പുതിയ സെക്രട്ടേറിയറ്റ് കെട്ടിട നിർമ്മാണത്തിന് തെലങ്കാന ഹൈക്കോടതി ഇടക്കാല സ്റ്റേ പുറപ്പെടുവിച്ചു. ഈമാസം 13 വരെയാണ് സ്റ്റേ. ചീഫ് ജസ്റ്റിസ് രാഘവേന്ദ്ര സിംഗ് ചൗഹാൻ, ജസ്റ്റിസ് ബി വിജയൻ റെഡ്ഡി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് പ്രൊഫ. പി വിശ്വേശ്വർ റാവു, ഡോ. ചെരുക്കു സുധാകർ എന്നിവർ സമർപ്പിച്ച ഹർജി പരിഗണിച്ച ശേഷം സ്റ്റേ അനുവദിക്കുകയായിരുന്നു.10 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള 10 ബ്ലോക്ക് സെക്രട്ടേറിയറ്റ് സമുച്ചയം പൊളിച്ചുമാറ്റുന്നത് കൃത്യമായ നടപടിക്രമങ്ങൾ പാലിക്കാതെയാണെന്ന് ഹർജിക്കാർ ആരോപിച്ചു