Times Kerala

നിർബന്ധിത മതപരിവർത്തനത്തിന് കഠിന ശിക്ഷ  നൽക്കുന്ന  ബില്ലുമായി മധ്യപ്രദേശ് 

 
നിർബന്ധിത മതപരിവർത്തനത്തിന് കഠിന ശിക്ഷ  നൽക്കുന്ന  ബില്ലുമായി മധ്യപ്രദേശ് 

 

 

ലക്നൗ :ഉത്തർപ്രദേശ് മാത്യക   മധ്യപ്രദേശിലും .നിർബന്ധിത മതപരിവർത്തനത്തിന് കഠിന ശിക്ഷ നിർദേശിയ്ക്കുന്ന ബിൽ ഉടൻ വിജ്ഞാപനം ചെയ്യും. ഏതെങ്കിലും താത്പര്യങ്ങൾക്ക് വേണ്ടി മതപരിവർത്തനം നടത്തുന്നത് ഗുരുതരമായ കുറ്റക്യത്യമായി പരിഗണിയ്ക്കുന്നതാണ് ബിൽ. മധ്യപ്രദേശിലെ വനമേഖലകളിലെ ക്രിസ്ത്യൻ മിഷനറിമാരുടെ പ്രപർത്തനം തടയാൻ നിയമം വേണമെന്ന ആവശ്യം വർഷങ്ങളായി സംഘപരിവാർ സംഘടനകൾ ഇവിടെ ഉയർത്തുന്നുണ്ട്.

 

ബിൽ ഒരുആളുടെ മതം മാറാനുള്ള അവകാശത്തെ തടയുന്നില്ല. മതം മാറാൻ തീരുമാനിയ്ക്കുന്ന ആൾ ഒരു മാസത്തിന് മുൻപ് റവന്യു അധികാരികൾക്ക് അപേക്ഷ രേഖാമൂലം കാര്യ കാരണ സഹിതം സത്യവാങ്മൂലം അടക്കം സമർപ്പിയ്ക്കണം. ഇവകൾ പരിശോധിച്ച് ഉചിതമാണെന്ന് ബോധ്യപ്പെട്ടാൽ മതപരിവർത്തനം അനുവദിയ്ക്കും. നിയമം ലംഘിയ്ക്കുന്നവർക്ക് 10 വർഷം വരെ കഠിന തടവ് നിർദ്ധിഷ്ട ബിൽ ശുപാർശ ചെയ്യുന്നു.

Related Topics

Share this story