താജ്മഹലിന് മുന്നിൽ കാവിക്കൊടി വീശി;നാലു പേരെ അറസ്റ്റ് ചെയ്തു
Jan 6, 2021, 12:14 IST
ദില്ലി : താജ്മഹലിന് മുന്നിൽ കാവിക്കൊടി വീശി ശിവ സ്തോത്രങ്ങൾ ചൊല്ലിയ നാലു പേരെ അറസ്റ്റ് ചെയ്തു . ഹിന്ദു ജാഗരൺ മഞ്ച് പ്രവർത്തകരായ നാല് പേരാണ് അറസ്റ്റിലായത്.
താജ്മഹൽ പരിസരത്ത് മതപരമായ ചടങ്ങുകൾക്കോ മറ്റു പ്രചാരണ പരിപാടികൾക്കോ അനുമതിയില്ല.
സെൽഫി സ്റ്റിക്കുകകളിലാണ് ഇവർ കൊടി കെട്ടിയത്. ഇവർ കാവിക്കൊടി വീശുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.