ടിക് ടോക്ക് ചെയ്യാന്‍ റെയില്‍വേ ട്രാക്കിലൂടെ നടന്നു; അതിവേഗം എത്തിയ ട്രെയിനിടിച്ച് യുവാവിന് ദാരുണാന്ത്യം
Jan 23, 2021, 15:15 IST
ഇസ്ലാമാബാദ് : ടിക് ടോക്ക് ചെയ്യാന്‍ റെയില്‍വേ ട്രാക്കിലൂടെ നടന്ന യുവാവിന് ദാരുണാന്ത്യം. പാക്കിസ്ഥാനിലെ റാവല്‍പിണ്ടിയ്ക്ക് അടുത്ത് ഷാ ഖാലിദ് എന്ന സ്ഥലത്താണ് സംഭവം നടന്നത് . ഹംസ നവീദ്(18) ആണ് മരിച്ചത് അപകടത്തിൽ പെട്ട് മരിച്ചത്.റെയില്‍വേ ട്രാക്കിലൂടെ ഇയാള്‍ നടക്കുന്നത് സുഹൃത്താണ് പകര്‍ത്തിയത്. എന്നാല്‍ അതിവേഗം എത്തിയ ട്രെയിന്‍ ഹംസയെ ഇടിയ്ക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ ഇവിടെ എത്തിയിരുന്നുവെങ്കിലും ഇയാള്‍ സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചു.