ജമ്മു കശ്മീരില്‍ യുവാവ് വെടിയേറ്റ് മരിച്ചു
Apr 11, 2021, 18:40 IST
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബുഡ്ഗാമില് യുവാവ് വെടിയേറ്റ് മരിച്ചു. മാഗം സ്വദേശി നാസിര്‍ അഹമ്മദ് ഖാൻ (35) ആണ് കൊല്ലപ്പെട്ടത്. വെടിയുതിര്‍ത്തത് ഭീകരരാകാമെന്നാണ് പൊലീസ് നിഗമനം. വെടിയേറ്റ നാസിര്‍ ഖാനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.