ചെന്നൈയിൽ 1,000 കോടി രൂപ വില വരുന്ന ഹെറോയിൻ പിടികൂടി ;രണ്ട് ശ്രീലങ്കൻ പൗരന്മാർ അറസ്റ്റിൽ
Jan 22, 2021, 16:42 IST
ചെന്നൈ: ചെന്നൈയിൽ 1,000 കോടി രൂപ വില വരുന്ന ഹെറോയിനുമായി രണ്ട് ശ്രീലങ്കൻ പൗരന്മാർ പോലീസ് പിടിയിലായി .
100 കിലോ ഹെറോയിനാണ് ഇവരിൽ നിന്നും കണ്ടെടുത്തത് .എംഎംഎം നവാസ്, മുഹമ്മദ് അഫ്നാസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
യഥാർത്ഥ വ്യക്തിത്വം മറച്ചുവച്ചാണ് ഇവർ താമസിച്ചിരുന്നതെന്നും എൻസിബി അറിയിച്ചു .