കൊറോണ: കര്‍ത്താപുര്‍ ഇടനാഴിയിലൂടെയുള്ള യാത്രയ്ക്ക് വിലക്കേര്‍പ്പെടുത്തി ഇന്ത്യ
ഡൽഹി: രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ കര്‍ത്താപുര്‍ ഇടനാഴിയിലൂടെയുള്ള യാത്രയ്ക്ക് വിലക്കേര്‍പ്പെടുത്തി ഇന്ത്യ. നേരത്തേ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇടനാഴിയില്‍ പാകിസ്താന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഇന്ത്യയും യാത്രക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അതേസമയം,രാജ്യത്ത് കൊറോണ വൈറസ് ( കോവിഡ്-19 ) ബാധിതരുടെ എണ്ണം സ്ഥിരീകരിച്ചവരുടെ എണ്ണം 100 കടന്നു. ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ 107 പേരിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ പേർക്ക് ഇപ്പോൾ കോവിഡ്-19 ബാധിച്ചിരിക്കുന്നത്- 31 പേരാണ് ഇവിടെ ചികിത്സയിലുള്ളത്.
76 ഇന്ത്യക്കാരും 17 വിദേശ പൗരൻമാരുമാണ് കേന്ദ്ര സര്‍ക്കാര്‍ കണക്കില്‍ ഇന്ത്യയിൽ കോവിഡ്-19 ബാധിച്ചവർ. ഇവരിൽ ഒന്‍പതുപേരെ ഡിസ്ചാർജ് ചെയ്തു. കേരളത്തിൽ 22 പേർക്കു കോവിഡ്-19 സ്ഥിരീകരിച്ചെങ്കിലും 19 പേർ മാത്രമാണ് ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്. മൂന്നു പേർക്ക് അസുഖം മാറിയിട്ടുണ്ട്.