കൊടും ക്രൂരത.!! ഇന്ത്യൻ സൈനിക പോർട്ടറെ പാക് സൈന്യം തലയറുത്ത് കൊന്നു
Jan 12, 2020, 12:35 IST
ഇന്ത്യൻ സൈനിക പോർട്ടറെ പാക് അതിർത്തി സൈന്യം തലയറുത്ത് കൊന്നതായി റിപ്പോർട്ട്. സൈനികനൊപ്പം സിവിലിയനെയും തലയറുത്ത് കൊന്നതായി സൈനിക വൃത്തങ്ങൾ അറിയിച്ചു. 28 കാരനായ മുഹമ്മദ് അസ്ലമിനെയാണ് തലയറുത്ത നിലയിൽ കണ്ടെത്തിയത്. അൽത്താഫ് ഹുസൈൻ എന്നയാളുടെ മൃതദേഹവും തലയറുത്ത നിലയിൽ ലഭിച്ചു. അതേസമയം,കൊലപ്പെടുത്തിയ ശേഷം തലയറുത്തതാണോ തലയറുത്ത് കൊലപ്പെടുത്തിയതാണോ എന്ന കാര്യത്തിൽ വ്യക്തത കുറവുണ്ട്.
കൊല്ലപ്പെട്ടവരുടെ തല പാക് സൈന്യം കൊണ്ടുപോയതായി സംശയിക്കുന്നതായി ഇന്ത്യൻ സൈന്യം പറഞ്ഞു. സംഭവത്തെ ഇന്ത്യൻ കരസേന മേധാവി എംഎം നരവനെ ശക്തമായി അപലപിച്ചു. പാകിസ്താന്റേത് പ്രൊഫഷണൽ സൈന്യത്തിന്റെ രീതിയല്ലെന്ന് നരവനെ പറഞ്ഞു. പാകിസ്താന്റെ നടപടിക്കെതിരെ ഇന്ത്യ തിരിച്ചടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.