കേന്ദ്രസർക്കാരും കർഷകരും തമ്മിലുള്ള ചർച്ച നാളത്തേക്ക് മാറ്റി
Jan 19, 2021, 06:18 IST
ന്യൂഡൽഹി :കേന്ദ്രസർക്കാരും കർഷകരും തമ്മിൽ ഇന്ന് നടത്താനിരുന്ന ചർച്ച മാറ്റിവച്ചു. നാളെത്തേക്കാണ് ചർച്ച മാറ്റിയത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ചർച്ച നടക്കുമെന്ന് കേന്ദ്ര കൃഷി മന്ത്രാലയം അറിയിച്ചു .കേന്ദ്രസർക്കാരും കർഷക സംഘടനകളും കഴിഞ്ഞ ദിവസം നടത്തിയ ഒൻപതാംവട്ട ചർച്ച പരാജയത്തിൽ കലാശിച്ചിരുന്നു .
തുടർന്ന് അടുത്ത ചർച്ച ഈ മാസം 19ന് തീരുമാനിക്കുകയായിരുന്നു.കര്‍ഷകരുമായി എട്ട് തവണ ചര്‍ച്ചകള്‍ നടത്തിയിട്ടും പരിഹാരമുണ്ടാകാത്ത സാഹചര്യത്തില്‍ വിഷയം പഠിക്കാന്‍ സുപ്രിംകോടതി നാലംഗ സമിതിയെ നിയോഗിച്ചിരുന്നു. എന്നാല്‍ സമിതിയില്‍ അംഗമായിരിക്കാന്‍ താത്പര്യമില്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന് നേതാവ് ഭൂപിന്ദര്‍ സിംഗ് മാന്‍ വ്യക്തമാക്കി.