കുംഭ മേള ഉടൻ അവസാനിപ്പിക്കും
Apr 17, 2021, 19:16 IST
ന്യൂഡൽഹി: കുംഭ മേള ഉടൻ അവസാനിപ്പിക്കും. ജൂന അഖാഡയാണ് പ്രഖ്യാപനം നടത്തിയത്. കുംഭമേള ചുരുക്കി പ്രതീകാത്മകമായി നടത്തണമെന്ന് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. കോവിഡ് പശ്ചാത്തലത്തിലാണ് തീരുമാനം.
കുംഭമേള അവസാനിപ്പിക്കാനുള്ള നീക്കം രാജ്യത്തിന് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ട്വിറ്ററിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കുംഭമേളയിൽ പങ്കെടുത്ത ആയിരം പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും,ഒരാൾ മരിക്കുകയും ചെയ്തിരുന്നു.