കര്‍ഷകരെ അവഗണിക്കുന്നവരെ പാഠം പഠിപ്പിക്കാന്‍ അറിയാം ;ഭാരതീയ കിസാന്‍ യൂണിയന് നേതാവ് രാകേഷ് ടിക്കായത്
Jul 24, 2021, 16:26 IST
ന്യൂഡല്‍ഹി: കേന്ദ്രത്തിനറെ പുതിയ കര്‍ഷക നിയമങ്ങള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ഭാരതീയ കിസാന്‍ യൂണിയന് നേതാവ് രാകേഷ് ടിക്കായത്. കര്‍ഷകരെ അവഗണിക്കുന്നവരെ ഒരു പാഠം പഠിപ്പിക്കാന്‍ തങ്ങള്‍ക്കറിയാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .
കര്‍ഷക മഹാസഭയിലൂടെ ബധിരരും മൂകരുമായ സര്‍ക്കാരിനെ ഉണര്‍ത്താനുള്ളതെല്ലാം ചെയ്തുകഴിഞ്ഞുവെന്നും വ്യക്തമാക്കി . തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ തലസ്ഥാനത്ത് പ്രതിഷേധം കടുപ്പിക്കുമെന്ന് ടിക്കായത്ത് ആവര്‍ത്തിച്ചു .