ഐസിഎസ്ഇ, ഐഎസ്സി ഫലം;പത്താം ക്ലാസിൽ കേരളത്തിന് നൂറ് ശതമാനം വിജയം
Jul 24, 2021, 17:05 IST
ദില്ലി: ഐസിഎസ്ഇ, ഐഎസ്സി ഫലം പ്രഖ്യാപിച്ചു. ഐസിഎസ്സിയിൽ ( പത്താം ക്ലാസ് ) 99.8 ശതമാനവും ഐഎസ്സിയിൽ ( പ്ലസ് ടു ) 99.76 ശതമാനവുമാണ് വിജയം നേടിരിക്കുന്നത് .
കേരളം അടക്കമുള്ള തെക്കൻ മേഖലയിൽ നൂറ് ശതമാനമാണ് വിജയം. കൊവിഡ് കാലത്ത് പരീക്ഷ ഒഴിവാക്കിയുള്ള ആദ്യ ഫലപ്രഖ്യാപനമായിരുന്നു ഇത്.
കേരളത്തിൽ പത്താം ക്ലാസിൽ നൂറ് ശതമാനമാണ് വിജയം നേടിരിക്കുന്നത് . പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ 99.86 ശതമാനവും, പ്ലസ് ടുവിൽ കേരളത്തിൽ നിന്ന് രജിസ്റ്റർ ചെയ്ത എല്ലാ പെൺകുട്ടികളും വിജയിച്ചു.