ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഇന്ന് രാജി വച്ചേക്കും
Mar 9, 2021, 15:43 IST
ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് ഇന്ന് രാജി വച്ചേക്കമെന്ന് സൂചന. ഭരണകക്ഷിയായ ബിജെപിയിലെ പൊട്ടിത്തെറിക്കിടെയാണ് മുഖ്യമന്ത്രി രാജിക്കൊരുങ്ങുന്നത്.വൈകിട്ട് നാലിന് ഗവര്‍ണറെ കണ്ട് ത്രിവേന്ദ്ര റാവത്ത് രാജി കൈമാറും.ഇന്ന് വൈകുന്നേരം പത്രസമ്മേളനം വിളിച്ച് രാജി പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകൾ . ബുധനാഴ്ച രാവിലെ എംഎല്‍എമാരുടെ യോഗം വിളിക്കുമെന്ന് ബിജെപി സംസ്ഥാന നേതൃത്വവം അറിയിച്ചിട്ടുണ്ട്.