നഴ്സിംഗ് വിദ്യാർത്ഥിനിയെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി; പ്രണയപ്പകയെന്ന് സംശയം
Sat, 18 Mar 2023

ചെന്നൈ: നഴ്സിംഗ് വിദ്യാർത്ഥിനിയെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. രാധാപുരം സ്വദേശിനി ധരണിയാണ് കൊല്ലപ്പെട്ടത്. തമിഴ്നാട് വിഴുപുരത്താണ് സംഭവം നടന്നത്. മധുരപ്പാക്കം സ്വദേശിയായ ഗണേഷ് എന്ന യുവാവ് ധരണിയുടെ വീട്ടിലെത്തി വാക്കത്തി കൊണ്ട് കഴുത്തിന് വെട്ടുകയായിരുന്നു.നിലവിളികേട്ട് വീട്ടുകാരും അയൽക്കാരും ഉടനെ ഓടിയെത്തിയെങ്കിലും മാരകമായി മുറിവേറ്റ ധരണി തൽക്ഷണം മരണത്തിനു കീഴടങ്ങുകയായിരുന്നു. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ ഗണേഷിനെ മധുപ്പാക്കത്ത് നിന്ന് പ്രത്യേക അന്വേഷണ സംഘം പിടികൂടി. പ്രണയബന്ധത്തിൽ നിന്ന് പെൺകുട്ടി പിൻവാങ്ങിയതിന്റെ പകയാണ് കൊലപാതത്തിന് കാരണമെന്നാണ് പൊലീസിന്‍റെ നിഗമനം.