41 കോടി രൂപയുടെ ഹെറോയിനുമായി യുവതി പിടിയിൽ
May 9, 2023, 07:01 IST

ഹൈദരാബാദ്: രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം വഴി 41 കോടി രൂപ മൂല്യമുള്ള ഹെറോയിൻ കടത്താൻ ശ്രമിച്ച യുവതി പിടിയിൽ. മലാവിയിൽ നിന്ന് ദോഹ വഴിയെത്തിയ വിമാനത്തിലെ യാത്രക്കാരിയാണ് പിടിയിലായത്. ലഗേജ് ബാഗിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 5.90 കിലോഗ്രാം ലഹരിമരുന്ന് കസ്റ്റംസ് കണ്ടെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ യുവതിയെ റിമാൻഡ് ചെയ്തതായും സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു.