Times Kerala

പനിബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് ചികിത്സക്ക് മുമ്പേ മരിച്ചു

 
പനിബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് ചികിത്സക്ക് മുമ്പേ മരിച്ചു
മംഗളൂരു:പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച ബി.ജെ.പി പ്രവർത്തകൻ ഡോക്ടർ പരിശോധിക്കും മുമ്പ് കുഴഞ്ഞു വീണ് മരിച്ചു. ബണ്ട്വാൾ സ്വദേശി പ്രകാശ് ബെള്ളൂർ (43) ആണ് തിങ്കളാഴ്ച മരിച്ചത്. ബണ്ട്വാൾ ഗവ.ആശുപത്രിയിലാണ് സംഭവം നടന്നത്.  ദിവസങ്ങളായി പ്രകാശ് പനിപിടിച്ച് കിടക്കുകയായിരുന്നു എന്ന് ഒപ്പം വന്നവർ ആശുപത്രി അധികൃതരോട് പറഞ്ഞു.  അംതാദി മഹാശക്തി കേന്ദ്രം ജനറൽ സെക്രട്ടറിയായാണ് പ്രകാശ്. 
 

Related Topics

Share this story