Times Kerala

 തട്ടിപ്പുകളിൽ വീഴാതെ സുരക്ഷ ഉറപ്പാക്കാം, വാട്സ്ആപ്പിൽ പുതിയ സംവിധാനം എത്തുന്നു

 
whatsapp
ജനപ്രിയ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പിൽ പുതിയ മാറ്റങ്ങൾ എത്തുന്നു. വാട്സ്ആപ്പ് മുഖാന്തരം എത്തുന്ന അജ്ഞാത കോളുകളെ തിരിച്ചറിയാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. തട്ടിപ്പുകളിൽ വീഴാതെ ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇന്റർനാഷണൽ നമ്പറുകളിൽ നിന്നും തട്ടിപ്പ് കോളുകൾ ഉയരുന്നതിന്റെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ ഫീച്ചർ അവതരിപ്പിക്കുന്നത്.

റിപ്പോർട്ടുകൾ പ്രകാരം, കോളുകൾ തിരിച്ചറിയാൻ സഹായിക്കുന്ന ട്രൂകോളർ ആപ്പുമായി സഹകരിച്ച്, തട്ടിപ്പ് കോളുകൾ വേഗത്തിൽ തിരിച്ചറിയാൻ സഹായിക്കുന്ന ഫീച്ചറിന് ഉടൻ തന്നെ രൂപം നൽകുന്നതാണ്. ഇന്റർനെറ്റ് മുഖാന്തരമുള്ള തട്ടിപ്പ് കോളുകളാണ് ഇത്തരത്തിൽ തിരിച്ചറിയാൻ സാധിക്കുക. നിലവിൽ, ഈ ഫീച്ചർ പരീക്ഷണഘട്ടത്തിലാണ്. ഈ മാസം അവസാനത്തോടെ എല്ലാ ഉപഭോക്താക്കളിലേക്കും ലഭ്യമാക്കാനാണ് വാട്സ്ആപ്പ് പദ്ധതിയിടുന്നത്. 

Related Topics

Share this story