ബ്രിജ് ഭൂഷണെതിരായി സമരം ചെയ്യുന്ന ഗുസ്തിതാരങ്ങൾ അന്വേഷപൂർത്തിയാകും വരെ കാത്തിരിക്കണം : അനുരാഗ് സിംഗ് ഠാക്കൂർ
May 5, 2023, 13:47 IST

റസ്‌ലിംഗ് ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണെതിരായി സമരം ചെയ്യുന്ന ഗുസ്തിതാരങ്ങൾ അന്വേഷപൂർത്തിയാകും വരെ കാത്തിരിക്കണമെന്ന് കായിക മന്ത്രി അനുരാഗ് സിംഗ് ഠാക്കൂർ. നീതിയുക്തമായാണ് ഡൽഹി പൊലീസ് അന്വേഷണം തുടരുന്നതെന്നും കായിക മന്ത്രി വ്യക്തമാക്കി.
ഗുസ്തി താരങ്ങളുടെ രാപ്പകൽ സമരം 13ാം ദിവസവും ജന്തർ മന്തറിൽ തുടരുകയാണ്. ലൈംഗിക പീഡന പരാതിയിൽ ഡൽഹി പൊലീസിന്റെ അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതിനെതിരെ ഗുസ്തി താരങ്ങൾ ഉടൻ ഹൈക്കോടതിയെ സമീപിക്കും.
അതേസമയം, ബ്രിജ് ഭൂഷനെ എംപി സ്ഥാനത്തു നിന്ന് സസ്‌പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സ്പീക്കറെ സമീപിക്കുമെന്ന് ദേശീയ മഹിളാ ഫെഡറേഷൻ നേതാവ് ആനി രാജ പറഞ്ഞു.ദേശീയതലത്തിൽ വനിതാ സംഘടനകൾ സംയുക്ത പ്രക്ഷോഭനത്തിനുള്ള ചർച്ചകൾ നടക്കുന്നതായും ആനിരാജ വ്യക്തമാക്കി.
