ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍: കെ.എല്‍. രാഹുലിന് പകരം ഇഷാന് കിഷന് ടീമില്‍
Mon, 8 May 2023

മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ ടീമില്‍ പരിക്കേറ്റ കെ.എല്‍. രാഹുലിന് പകരം ഇഷാന് കിഷന് ഉൾപ്പെടുത്തി. സൂര്യകുമാര്‍ യാദവ്, ഋതുരാജ് ഗെയ്ക്വാദ്, മുകേഷ് കുമാര്‍ എന്നിവരെ സ്റ്റാന്‍ഡ്ബൈ താരങ്ങളായും ഉള്‍പ്പെടുത്തി. തിങ്കളാഴ്ച ബിസിസിഐ ആണ് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചത്. ജൂണ്‍ ഏഴിന് ലണ്ടനിലെ ഓവലില്‍ നടക്കുന്ന ഫൈനലില്‍ ഓസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍.