ഗുസ്തി താരങ്ങൾക്കായി സമരം നടത്താൻ ഇടത് വനിതാ സംഘടനകൾ
May 7, 2023, 18:40 IST

ന്യൂഡൽഹി: ദേശീയ ഗുസ്തി ഫെഡറേഷൻ തലവൻ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ സമരം നടത്തുന്ന ഗുസ്തി താരങ്ങൾക്ക് പിന്തുണ അർപ്പിച്ച് ഇടതുപക്ഷ പാർട്ടികളുടെ വനിതാ സംഘടനകൾ. ലൈംഗികാതിക്രമ ആരോപണം നേരിടുന്ന സിംഗിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സിപിഎമ്മിന്റെ പോഷക സംഘടനയായ ജനാധിപത്യ മഹിളാ അസോസിയേഷൻ(എഐഡബ്ല്യുഎ), സിപിഐയുടെ പോഷക സംഘടനയായ നാഷണൽ ഫെഡറേഷൻ ഫോർ ഇന്ത്യൻ വിമൻ(എൻഎഫ്ഐഡബ്ല്യു) എന്നിവർ അറിയിച്ചു. രാജ്യത്തെ എല്ലാ നഗരങ്ങളിലും പൊതുസ്ഥലങ്ങളിലും സമരം നടത്തി ബിജെപിയുടെ ഇരട്ടത്താപ്പ് ജനങ്ങൾക്ക് വ്യക്തമാക്കികൊടുക്കുമെന്നും അറിയിച്ചു. സമരത്തിൽ പങ്കുചേരുമെന്ന് എഐഎംഎസ്എസ്, എഐഎഎംഎസ് എന്നീ സംഘടനകളും അറിയിച്ചിട്ടുണ്ട്.