ബിജെപി കൺവൻഷനിൽ ബ്ലൗസ് തുണിക്കായി വനിതകളുടെ പിടിവലി

ബിജെപി കൺവൻഷനിൽ ബ്ലൗസ് തുണിക്കായി വനിതകളുടെ പിടിവലി
ബംഗളൂരു: കർണാടകയിൽ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപി വനിതാ കൺവൻഷനിൽ വിതരണം ചെയ്ത ബ്ലൗസ് തുണിക്കായി സ്ത്രീകളുടെ ഉന്തുംതള്ളും. വിജയപുരത്ത് ബിജെപി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയാണ് ഇത്തരത്തിൽ  അലങ്കോലമായത്. വോട്ടർമാരെ കൈയിലെടുക്കാനും പരിപാടിക്ക് ആളെ കൂട്ടാനുമാണ് ബിജെപി ബ്ലൗസ് തുണികൾ വിതരണം ചെയ്തതെന്ന് കോൺഗ്രസ് ആരോപിച്ചു. ചടങ്ങിൽ കേന്ദ്ര ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി സധ്വി നിരഞ്ജനാണ് മുഖ്യാതിഥി ആയി എത്തിയിരുന്നത്. 

Share this story