മണിപ്പുരിൽ സമാധാനം തിരികെക്കൊണ്ടുവരുന്നതിന് ഗോത്രവ്യത്യാസം മറന്നു സ്ത്രീകൾ മുന്നിട്ടിറങ്ങണം; ഇറോം ശർമിള
May 7, 2023, 07:16 IST

കോൽക്കത്ത: മണിപ്പുരിൽ സമാധാനം തിരികെക്കൊണ്ടുവരുന്നതിന് ഗോത്രവ്യത്യാസം മറന്നു സ്ത്രീകൾ മുന്നിട്ടിറങ്ങണമെന്നു സാമൂഹ്യപ്രവർത്തക ഇറോം ശർമിള. കൂടുതൽ സേനയെ സംസ്ഥാനത്തേക്ക് അയക്കുന്നതു പ്രശ്നപരിഹാരമാകില്ലെന്നും പ്രശ്നങ്ങൾ നേരിട്ടു മനസിലാക്കി പരിഹാരം കാണുന്നതിനു പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും മണിപ്പുർ സന്ദർശിക്കണമെന്നും അവർ ആവശ്യപ്പെട്ടു.