വിക്കിപീഡിയ ഇടതുപക്ഷക്കാർ ഹൈജാക്ക് ചെയ്തു, എന്നെക്കുറിച്ചുള്ള തെറ്റായ ഡാറ്റകൾ ഉൾപ്പെടുത്തി : കങ്കണ

 വിക്കിപീഡിയ ഇടതുപക്ഷക്കാർ ഹൈജാക്ക് ചെയ്തു, എന്നെക്കുറിച്ചുള്ള തെറ്റായ ഡാറ്റകൾ ഉൾപ്പെടുത്തി : കങ്കണ
 വിക്കിപീഡിയയെ "ഇടതുപക്ഷക്കാർ പൂർണ്ണമായും ഹൈജാക്ക് ചെയ്തിരിക്കുന്നു" എന്നും തന്റെ ജനനത്തീയതി, ഉയരം, പശ്ചാത്തലം എന്നിവയുൾപ്പെടെയുള്ള മിക്ക വിവരങ്ങളും തികച്ചും തെറ്റായ രീതിയിൽ ഉൾപ്പെടുത്തി എന്നും ബോളിവുഡ് നടി കങ്കണ റണാവത്ത് പറഞ്ഞു. "നമ്മൾ എത്ര തിരുത്താൻ ശ്രമിച്ചാലും അത് വീണ്ടും വളച്ചൊടിക്കപ്പെടുന്നു...വിക്കിപീഡിയ പറയുന്നു എന്റെ ജന്മദിനം മാർച്ച് 20-ന്...എന്റെ ജന്മദിനം മാർച്ച് 23-നാണ്... വിക്കിപീഡിയ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും അവർ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പറഞ്ഞു.

Share this story