ഗര്ഭിണിയായതോടെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചു ; 16കാരിയെ ചുട്ടുകൊന്ന് കാമുകന്‍

fire
 നവാഡ : വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ച ഗര്‍ഭിണിയായ പതിനാറുകാരിയായ കാമുകിയെ യുവാവ് ചുട്ടുകൊന്നു. ബിഹാറിലെ നവാഡ ജില്ലയില്‍ രജൗലി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. നാല് ദിവസം മുമ്പായിരുന്നു കൊലപാതകം എന്നാണ് പോലീസ് നൽകുന്ന സൂചന. സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കളെ യുവാവും കുടംബവും ചേര്‍ന്ന് തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. തടങ്കലില്‍ നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഇന്നലെ പൊലീസ് സ്റ്റേഷനിലെത്തുകയും പരാതി നല്‍കുകയും ചെയ്‌തതോടെയാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറംലോകം അറിഞ്ഞത്. പരാതിയുടെ അടിസ്ഥാനത്തില്‍ നാല് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

Share this story